തൃശൂർ: ജില്ലാ സീനിയർ പുരുഷ, വനിതാ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പ് അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.ആർ.രാജേഷ് അദ്ധ്യക്ഷനായി. കാടുകുറ്റി പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മോഹിനി കുട്ടൻ, വാർഡ് മെമ്പർ മോളി തോമസ്, സ്കൂൾ മാനേജർ സി.എ.ഷാജി, കേരള ഹാൻഡ് ബോൾ അസോ. വൈസ് പ്രസിഡന്റ് ജിബി വി.പെരേപ്പാടൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഐ.ജയ സ്വാഗതവും ഹെഡ്മിസ്ട്രസ് എം.പി.മാലിനി നന്ദിയും പറഞ്ഞു. ജില്ലാ പുരുഷ, വനിത ടീമിനെ ചാമ്പ്യൻഷിപ്പിൽ നിന്നാണ് തെരഞ്ഞെടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |