മലപ്പുറം: ദേശീയ വയോജന നയം രൂപീകരിക്കണമെന്ന് സീനിയർ സിറ്റിസൺസ് ഫ്രന്റ്സ് മലപ്പുറം ജില്ലാ വനിത കൺവെൻഷൻ ആവശ്യപ്പെട്ടു. റെയിൽവേ യാത്രാക്കൂലിയിൽ വയോജനങ്ങൾക്ക് നൽകിയിരുന്ന ഇളവ് പുനസ്ഥാപിക്കണമെന്നും വയോജന പെൻഷൻ വിഹിതം വർദ്ധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജോയ സെക്രട്ടറി കെ.ജെ.ചെല്ലപ്പൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി. വിജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. കെ.വി.ശിവരാമൻ സംഘടന കാര്യങ്ങൾ വിശദീകരിച്ചു. വനനിത വിഭാഗം ജില്ലാ കൺവീനർ ടി.കെ.വിമല, എം.കെ.വിജയമ്മ, കെ.പി.ഹൈമാവതി, കെ.പി പാർവ്വതിക്കുട്ടി, സി.എസ്.ജ്യോതി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |