വളാഞ്ചേരി: വായനശാല പൗരസമിതിയും വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി സംഘടിപ്പിച്ച സർവ്വകക്ഷി അനുസ്മരണ യോഗം ഡോ.അൻവർ കേഹത്തിന് സ്മരണാഞ്ജലി അർപ്പിച്ചു. അനുശോചനയോഗം എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വായനശാല പൗരസമിതി ട്രഷറർ പാലക്കൽ ബഷീർ സ്വാഗതം ആശംസിച്ച ചടങ്ങിൽ പൗരസമിതി മുഖ്യ രക്ഷാധികാരി കെ.പി. ഗോപിനാഥൻ അദ്ധ്യക്ഷനായി. പി.ഷെരീഫ്, പി.ടി.സുധാകരൻ, സംജ്ജിത്, കെ.പി.വിശ്വനാഥൻ, ഇബ്രാഹിം, പി.ടി.മോഹൻദാസ്, അബ്ദുള്ളക്കുട്ടി തിയ്യാട്ടിൽ, വി.ഗോപാലകൃഷ്ണൻ തുടങ്ങി വിവിധ സാമൂഹ്യ സാംസ്‌ക്കാരിക രഷ്ട്രീയ രംഗത്തെ പ്രമുഖർ സംബന്ധിച്ചു. വായനശാല പൗരസമിതി സിക്രട്ടറി കെ.ഉണ്ണികൃഷ്ണൻ നന്ദി രേഖപ്പെടുത്തി. ഡോ:അൻവർ വായനശാലാ പൗരസമിതിക്ക് നൽകിയ കാരുണ്യ സംഭാവനകളെ അദ്ദേഹം സ്മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |