കൊച്ചി: എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ കേൾവിപ്രശ്‌നമുള്ള 126 പേർക്ക് ഹൈബി ഈഡൻ എം.പിയുടെ നേതൃത്വത്തിൽ ശ്രവണോപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്തു. ചലച്ചിത്ര താരം അജു വർഗീസ് ഉദ്ഘാടനം ചെയ്തു. ഫെഡറൽ ബാങ്കിന്റെ പിന്തുണയോടെ സ്വരൂപ് ചാരിറ്റബിൾ ഫൗണ്ടഷനുമായി സഹകരിച്ചാണ് പദ്ധതി. ക്യാമ്പിൽ പങ്കെടുത്തവരുടെ കേൾവി ശക്തി പരിശോധിച്ച് ശ്രവണോപകരണങ്ങൾ അപ്പോൾത്തന്നെ ഘടിപ്പിക്കുകയായിരുന്നു. തുടർന്നും ബാറ്ററി സൗജന്യമായി ലഭ്യമാക്കുമെന്ന് സ്വരൂപ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഡയറക്ടർ സുരേഷ് ജെ. പിള്ള പറഞ്ഞു.
ഫെഡറൽ ബാങ്ക് കലൂർ ബ്രാഞ്ച് മാനേജർ ആൻസൺ ആന്റണി, കൊച്ചി നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മാലിനി കുറുപ്പ്, കൗൺസിലർ മനു ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |