നാദാപുരം: ലഹരിക്കെതിരെ 'ഒത്തുപിടിക്കാം പിടിവിടാതിരിക്കാം' എന്ന സന്ദേശമുയർത്തി കോഴിക്കോട് റൂറൽ പൊലീസിന്റെ ആഭിമുഖ്യത്തിൽ നാദാപുരത്ത് നടന്ന വടംവലി മത്സരത്തിൽ കാസർകോട് ജില്ല പൊലീസ് ജേതാക്കളായി. വനിതാ വിഭാഗം പ്രദർശന മത്സരത്തിൽ വയലോരം നടുവണ്ണൂർ ജേതാക്കളായി. കണ്ണൂർ റെയിഞ്ച് ഡി.ഐ.ജി എച്ച്. യതീഷ്ചന്ദ്ര ഉദ്ഘാടനം ചെയ്തു. ഇ.കെ.വിജയൻ എം. എൽ.എ. അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി.പ്രദീഷ്, അബ്ദുൾ ഹമീദ്, പി. സുരയ്യ, സുധാ സത്യൻ, വി. കെ.ജ്യോതി ലക്ഷ്മി, വാർഡ് മെമ്പർ അബ്ബാസ് കണേക്കൽ എന്നിവർ പ്രസംഗിച്ചു. റൂറൽ എസ്.പി കെ.ഇ.ബൈജു സ്വാഗതവും ഡിവൈ.എസ്.പി എ.പി.ചന്ദ്രൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |