കുറ്റ്യാടി: 'ശരികളുടെ ആഘോഷം' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി എസ്.എസ്.എഫ് കുറ്റ്യാടി ഡിവിഷൻ നടത്തിയ ഡിവിഷൻ സമ്മേളനം കായക്കൊടിയിൽ താഹാ സഖാഫി കുറ്റ്യാടി ഉദ്ഘാടനം ചെയ്തു. അനസ് ശാന്തിനഗർ അദ്ധ്യക്ഷത വഹിച്ചു. സെലിബ്രേറ്റിംഗ് ഹ്യുമാനിറ്റി പ്രമേയവതരണം നിസാമുദ്ധീൻ ബുഖാരി, ആദർശാവതരണം സുഹാജ് സഖാഫി എന്നിവർ നിർവഹിച്ചു. ലഹരി വിരുദ്ധ വിദ്യാർത്ഥി റാലി നടന്നു. കോഴിക്കോട് നോർത്ത് ജില്ലാ ഭാരവാഹികളായ ഫായിസ് നരിക്കൂട്ടുംച്ചാൽ, നിഹാൽ കായക്കൊടി, മിസ്ഹബ് മദനി വാളൂർ, കേരള മുസ്ലിം ജമാഅത്ത് കുറ്റ്യാടി സോൺ സെക്രട്ടറി ലത്തീഫ് മുസ്‌ലിയാർ എന്നിവർ പങ്കെടുത്തു. ഇർഷാദ് അഹ്‌സനി പുളിക്കൽ പ്രാർത്ഥന നിർവഹിച്ചു. അബ്ദുൽ ഹസീബ് പാലേരി സ്വാഗതവും അസ്ഹദ് തീക്കുനി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |