കുറുപ്പംപടി: വേങ്ങൂർ മാർകൗമാ ഹയർ സെക്കൻഡറി സ്കൂളും കുറുപ്പംപടി പൊലീസും ചേർന്ന് സംഘടിപ്പിച്ച കൂട്ടയോട്ടം എസ്.എച്ച്.ഒ കേഴ്സൺ മാർക്കോസ് ഫ്ലാഗ് ഓഫ് ചെയ്തു. മാർകൗമാ പള്ളി വികാരി ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ജോഷി കെ. വർഗീസ് അദ്ധ്യക്ഷനായി. വേങ്ങൂർ പള്ളി താഴത്തു നിന്ന് ആരംഭിച്ച കൂട്ടയോട്ടം ചൂരത്തോട് കവല ചുറ്റി സ്കൂൾ അങ്കണത്തിൽ സമാപിച്ചു. കുറുപ്പംപടി സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാർ, അസി. സബ് ഇൻസ്പെക്ടർമാർ, മറ്റ് പൊലീസ് ഉദ്യോഗസ്ഥർ, സ്കൂൾ സ്റ്റാഫ്, മാനേജ്‌മെന്റ്, പി.ടി.എ അംഗങ്ങൾ, വാർഡ് മെമ്പർ ബിജു പീറ്റർ എന്നിവർ കൂട്ടയോട്ടത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |