പത്തനംതിട്ട : വോട്ടർ പട്ടികയുടെ ശുദ്ധീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനത്തിൽ രാഷ്ട്രീയ പാർട്ടികളുടെ പൂർണ സഹകരണം ഉണ്ടാകണമെന്ന് ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ അറിയിച്ചു. കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ആർ.അജയകുമാർ, എ.അബ്ദുൾ ഹാരിസ് , ആർ.ജയകൃഷ്ണൻ, വിപിൻ വാസുദേവ്, തോമസ് ജോസഫ്, എബ്രഹാം വാഴയിൽ, ബി.ഷാഹുൽ ഹമീദ്, ദീപു ഉമ്മൻ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ബീന എസ്.ഹനീഫ്, ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരായ സുമിത്ത് കുമാർ താക്കൂർ, മിനി തോമസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |