വെഞ്ഞാറമൂട്: വേനൽമഴ ആരംഭിച്ചതോടെ വിവിധതരം പനികളും തലപൊക്കിത്തുടങ്ങി. ഈ സാഹചര്യത്തിൽ കൊതുകുകളെ പ്രതിരോധിക്കാൻ ജാഗ്രത വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.കൊതുകിന്റെ ഉറവിടങ്ങൾ ഇല്ലാതാക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും പറയുന്നു. വീടിനുചുറ്റും മഴവെള്ളം കെട്ടിനിൽക്കാൻ സാദ്ധ്യതയുള്ള ചെറുപാത്രങ്ങൾ,ചിരട്ടകൾ,സൺഷേഡുകൾ,മരപ്പൊത്തുകൾ,ടാപ്പിംഗ് നടത്താത്ത റബർ മരങ്ങളിലെ ചിരട്ടകൾ എന്നിവ അടിയന്തരമായി നീക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.ആഴ്ചയിലൊരിക്കലെങ്കിലും വീട്ടിനുള്ളിലും പരിസരത്തും കെട്ടിനിൽക്കുന്ന വെള്ളം ഒഴിവാക്കി പരിസരം വൃത്തിയാക്കിയാൽ രോഗവ്യാപനം ഒരുപരിധിവരെ തടയാം. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രദേശങ്ങളിൽ ശക്തമായ കൊതുകുനിവാരണ പ്രവർത്തനങ്ങളും നടപ്പാക്കും.
ലക്ഷണങ്ങൾ അവഗണിക്കരുത്
പനി
തലവേദന
കണ്ണിനു പിറകിൽ വേദന
ശക്തിയായ പേശിവേദന
ശരീരത്തിലെ ചുവന്ന പാടുകൾ
തുടങ്ങിയവ ഡെങ്കിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങളാണ്. ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടുക. സ്വയം ചികിത്സ പാടില്ല.
തുടർച്ചയായ ഛർദ്ദി
വയറുവേദന
കറുത്ത മലം
ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തുനിന്ന് രക്തസ്രാവം ഉണ്ടാവുക
രക്തസമ്മർദ്ദം താഴുക
ശ്വാസംമുട്ട്
തുടങ്ങിയവ അപായ സൂചനകളാണ്.
പ്രതിരോധം
കൊതുക്,കൂത്താടി നശീകരണം
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം
ടെറസിലടക്കം വെള്ളക്കെട്ട് ഒഴിവാക്കണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |