അമ്പലപ്പുഴ: ഭീകര വാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി സി.പി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനസദസ് സംഘടിപ്പിച്ചു. അമ്പലപ്പുഴ കച്ചേരി മുക്കിന് സമീപം സംഘടിപ്പിച്ച ജനസദസ് എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം എ ഓമനക്കുട്ടൻ അദ്ധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ സി .ഷാംജി, കെ. മോഹൻ കുമാർ, വി. കെ. ബൈജു, എ .പി .ഗുരുലാൽ, വി. എസ്. മായാദേവി, കെ. അശോകൻ, ഡി .ദിലീഷ്, ജി. ഷിബു, എം. സോമൻ, അമ്പലപ്പുഴ ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. അരുൺ കുമാർ, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശോഭാ ബാലൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി അഡ്വ. ആർ. രാഹുൽ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |