തൃപ്രയാർ: ഭാരതീയ മത്സ്യ പ്രവർത്തകസംഘം തൃശൂർ ജില്ല പ്രതിനിധി സമ്മേളനം ശോഭ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മോഹൻ ദാസ് കടവിൽ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുൻകാല മത്സ്യത്തൊഴിലാളികളെയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു. തീരദേശ മേഖലയുടെ വികസന രേഖ അവതരിപ്പിച്ചു. റിസോർട്ടുകളുടെ പ്രവർത്തനം മത്സ്യത്തൊഴിലാളികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്നും കടലോരത്തെ ഭൂമി വാങ്ങി കൂട്ടുന്നവരെ കുറിച്ച് അന്വേഷണം നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ചടങ്ങിൽ സ്റ്റേറ്റ് ജനറൽ സെക്രട്ടറി പി.പി.ഉദയഘോഷ്, ഇന്ദിര മുരളി, പി.വി.ചന്ദ്ര ബാബു, നന്ദകുമാർ, ബാലൻ ഇത്തിക്കാട്ട്, സുദർശനൻ, ആർ.എസ്.എസ് സംഘചാലക് ബാലഗോപാൽ, ദിവാകരൻ പഴങ്ങപറമ്പിൽ , ഭഗീഷ് പൂരാടൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |