കരുനാഗപ്പള്ളി: സഞ്ചാര യോഗ്യമല്ലാതായ കരോട്ടുമുക്ക് എസ്.വി മാർക്കറ്റ് റോഡ് പുനർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ റോഡ് ഉപരോധിച്ചു.
ഐ.ആർ.ഇ നടത്തുന്ന കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് അമിത ഭാരവും വഹിച്ചുകൊണ്ടുള്ള വാഹനങ്ങളുടെ ഓട്ടമാണ് റോഡ് തകരാൻ കാരണമായത്. പൊതുമരാമത്ത് അധികൃതരെയും ഐ.ആർ.ഇ ഉദ്യോഗസ്ഥരെയും വിവരമറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരവുമായി കോൺഗ്രസ് രംഗത്ത് എത്തിയത്. ഡി.സി.സി വൈസ് പ്രസിഡന്റ് ചിറ്റുമൂല നാസർ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുരേഷ് പനക്കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. അഡ്വ: കെ.എ. ജവാദ്, ബോബൻ ജി. നാഥ്, സുഭാഷ് ബോസ്, എം.കെ. വിജയഭാനു, ജോയി വർഗീസ്, മുനമ്പത്ത് ഗഫൂർ, നിസാർ, ബീന ജോൺസൺ, രമേശ് ബാബു, പി.വി. ബാബു, ഷാജഹാൻ വാഴയത്ത്, സാബു, അലി, തയ്യിൽ തുളസി, കുഞ്ഞുമോൻ, ഒട്ടത്തിൽ സലാം, വി.കെ. രാജേന്ദ്രൻ, മോളി, ഫിലിപ്പ് മാത്യു, ശ്രീകുമാർ, താഹിർ തുടങ്ങിയവർ സംസാരിച്ചു, റോഡ് പുനർ നിർമ്മിച്ച് നൽകാമെന്ന് ഐ.ആർ.ഇ ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |