കൊല്ലം: തദ്ദേശ സ്ഥാപനങ്ങൾ വഴിയുള്ള സേവനങ്ങൾ ഓൺലൈനായി അതിവേഗം ലഭ്യമാക്കുന്ന കെ-സ്മാർട്ട് പോർട്ടൽ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിച്ചതോടെ താളം തെറ്റി. ഫയലുകളുടെ ഒഴുക്കിന് കൃത്യത നഷ്ടമായതോടെ വിവിധ അപേക്ഷകളിലും അനുമതികളിലും തീർപ്പിനുള്ള ജനങ്ങളുടെ കാത്തിരിപ്പ് നീളുകയാണ്.
കഴിഞ്ഞ വർഷം ജനുവരി 1 മുതൽ നഗരസഭകളിൽ ഏർപ്പെടുത്തിയ കെ-സ്മാർട്ട് പോർട്ടൽ ഈമാസം 10 മുതലാണ് പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിച്ചത്. അതിന്റെ ഭാഗമായി സോഫ്ട് വെയർ അപ്ഗ്രേഡ് ചെയ്തതോടെയാണ് ഫയലുകളുടെ ഒഴുക്കിന്റെ താളം തെറ്റിയത്. ഓൺലൈനായി ലഭിക്കുന്ന അപേക്ഷകളും ആദ്യം പരിശോധിക്കാനും തുടർന്ന് വേരിഫൈ ചെയ്യാനും ഒടുവിൽ തീർപ്പാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറാൻ സോഫ്ട് വെയറിൽ തന്നെ ക്രമീകരണമുണ്ട്. അപേക്ഷയുടെ സ്വഭാവം, നഗരസഭ, ഡിവിഷൻ എന്നിവ അടിസ്ഥാനമാക്കിയാണ് ഫയലിന്റെ ഒഴുക്ക് ക്രമീകരിച്ചിരിക്കുന്നത്. ഇതാണിപ്പോൾ യഥാസ്ഥലത്ത് ലഭിക്കാതെ അടിമുടി അവതാളത്തിലായിരിക്കുന്നത്.
മാത്രമല്ല, വിവിധ അനുമതികൾക്കുള്ള അപേക്ഷകളിൽ ഫയർഫോഴ്സ് എൻ.ഒ.സി, സി.ആർ.ഇസഡ് എൻ.ഒ.സി അടക്കമുള്ള വിവിധ രേഖകൾ ആവശ്യപ്പെടുമ്പോൾ ഫയൽ പാർക്ക് ചെയ്യും. പിന്നീട് അപേക്ഷകൻ ഈ രേഖകൾ അപ്പ് ലോഡ് ചെയ്തുകഴിയുമ്പോൾ തുടർ നടപടിക്ക് ഉദ്യോഗസ്ഥർക്ക് കൈമാറും. എന്നാൽ ഫയൽ അൺ പാർക്ക് ചെയ്യാൻ കഴിയാതെ വരുന്നത് പ്രതിസന്ധിക്കിടയാക്കി.
ഫയലെത്തുന്ന സെക്ഷനും ഉദ്യോഗസ്ഥരും മാറുന്നു
അപ്ഗ്രേഡ് ചെയ്തതോടെ അപേക്ഷ എത്തേണ്ട സെക്ഷനും ഡിവിഷൻ അടിസ്ഥാനമാക്കിയുള്ള ഉദ്യോഗസ്ഥരും മാറുന്നു
വീണ്ടും അയച്ചാലും ഫയലുകൾ ലഭ്യമാകുന്നില്ലെന്ന് പരാതി
കെട്ടിടങ്ങളുടെ ഉദ്ദേശ്യം മാറ്റാനാകുന്നില്ല
പോർട്ടലിൽ ചില കെട്ടിടങ്ങൾ വീടുകൾ
ഈ കെട്ടിടങ്ങളിൽ ലൈസൻസ് ലഭിക്കുന്നില്ല
കെ-സ്മാർട്ടിന്റെ ഒഴുക്ക് തെറ്റിയതോടെ പോർട്ടലിലെ അപേക്ഷകൾ വെറുതെ നിരസിച്ച് അപേക്ഷകരെ ഓഫീസുകളിലേക്ക് വിളിച്ചുവരുത്തുന്നതായി പരാതിയുണ്ട്.
അപേക്ഷകർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |