വൈക്കം : ഉദയനാപുരം പഞ്ചായത്തിലെ നാനാടം, കൂട്ടുങ്കൽ, അക്കരപ്പാടം പ്രദേശങ്ങളെ ബന്ധിപ്പിച്ച് മൂവാറ്റുപുഴയാറിന് കുറുകെയുള്ള അക്കരപ്പാടം പാലത്തിന്റെ നിർമ്മാണം പൂർത്തിയായി. വർഷങ്ങളായി അക്കരപ്പാടം നിവാസികൾ പുഴ കടക്കാൻ കടത്തുവള്ളത്തെ ആശ്രയിച്ചും ചെമ്മനാകരി, ടോൾ എന്നിവിടങ്ങളിലൂടെ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങിയുമാണ് പ്രധാനപാതയിലേക്ക് എത്തിയിരുന്നത്. പതിറ്റാണ്ടുകളായുള്ള യാത്രാദുരിതത്തിന് പാലം തുറന്നുകൊടുക്കുന്നതോടെ അറുതിയാവുന്നത്.
150 മീറ്റർ നീളം, 11 മീറ്റർ വീതി
30 മീറ്റർ നീളമുള്ള അഞ്ച് സ്പാനോടുകൂടി നിർമിച്ച പാലത്തിന്റെ ഇരുകരകളിലുമായി 45 മീറ്റർ നീളത്തിലുളള അപ്രോച്ച് റോഡിന്റെ പണി ബി.എം.ബി.സി നിലവാരത്തിൽ പൂർത്തിയാക്കി. സംസ്ഥാന സർക്കാർ കിഫ്ബിയിലൂടെ 16.89 കോടി രൂപയാണ് ചെലവഴിച്ചത്. അപ്രോച്ച് റോഡിന്റെ നിർമാണത്തിനായി 29.77 സെന്റ് സ്ഥലം ഏറ്റെടുത്തു. പൂനം ഗ്രാഹ് പ്രൈവറ്റ് ലിമിറ്റഡിയിരുന്നു നിർമ്മാണ കരാർ.
പാലം വേണമെന്നാവശ്യത്തിന് അരനൂറ്റാണ്ടിലധികം പഴക്കം
നിലവിൽ കടത്തുവള്ളമായിരുന്നു ഇവരുടെ ആശ്രയം
നാനാടത്തേയ്ക്ക് പോകാൻ ഏഴുകിലോമീറ്ററോളം ചുറ്റണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |