കുന്ദമംഗലം: ഏപ്രിൽ ആറിന് ആരംഭിച്ച കുന്ദമംഗലം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് ഗ്രാമോത്സവം സമാപിച്ചു. പന്തീർപ്പാടം സെഞ്ച്വറി ഹാളിൽ രാവിലെ അങ്കണവാടി കുട്ടികളുടെ കലാപരിപാടികളോടെ ഗ്രാമോത്സവം ആരംഭിച്ചു. കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികളോടെ രാത്രി സമാപിച്ചു. സമാപന സമ്മേളനം വിദ്യാഭ്യസ മേഖലയിലെ ചാണക്യൻ വത്സൻ മഠത്തിൽ ഉദ്ഘാടനം ചെയ്തു. എട്ടാം വാർഡ് മെമ്പർ കെ.കെ.സി നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. എം ധനീഷ് ലാൽ, പി കൗലത്ത്, എം.പി കേളക്കുട്ടി, പി കൃഷ്കുട്ടനായർ, കെ.സുനിൽകുമാർ, ചന്ദ്രമോഹൻ, സി അബ്ദുറഹിമൻ, യുസഫ് , എം.കെ.തൽഹത്ത്, വി.കെ.ഷൈജു, കെ.ഗിരിജ, എം.ശേഖരൻ, മണിരാജ് പൂനൂർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |