പാലക്കാട്: ജില്ലയുടെ കാർഷിക മേഖലയുടെ സംരക്ഷണത്തിന് സംസ്ഥാന സർക്കാർ ചെലവഴിച്ചത് കോടികൾ. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നെൽകൃഷിക്ക് 51.53 കോടി രൂപയും തെങ്ങുകൃഷിക്ക് 9.28 കോടി രൂപയും ചെലവഴിച്ചു. പച്ചക്കറികൃഷി വികസനത്തിൽ ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളിൽ 2022-23 മുതൽ 2024-25 വരെ 14.38 കോടി രൂപയാണ് വിനിയോഗിച്ചത്. ജില്ലയിലെ നാല് സ്‌പെഷ്യൽ ഫാമുകൾക്കും അഞ്ച് സംസ്ഥാന വിത്തുൽപ്പാദന ഫാമുകൾക്കുമായി 2022-23 മുതൽ 2024-25 വരെ 5.55 കോടി രൂപ ചെലവഴിച്ചു. കഴിഞ്ഞ വർഷങ്ങളിൽ 54 ഹെക്ടർ തരിശുഭൂമി പച്ചക്കറികൃഷിക്ക് അനുയോജ്യമാക്കി.
സ്മാർടായി കൃഷിഭവനുകൾ
പാലക്കാട് ജില്ലയിലെ നാല് കൃഷിഭവനുകൾ സ്മാർട്ടായി. പട്ടാമ്പി, കൊടുമ്പ് കൃഷിഭവനുകൾ സ്മാർട്ടാക്കാൻ 44.99 ലക്ഷം രൂപ ചെലവഴിച്ചു. പെരുവെമ്പ് കൃഷിഭവനും ആലത്തൂർ കൃഷിഭവനും സ്മാർട്ടാക്കാനുള്ള പ്രവൃത്തി പുരോഗമിക്കുകയാണ്.
മില്ലറ്റ് കരുത്തിൽ അട്ടപ്പാടി
അട്ടപ്പാടിയിലെ 97 ഊരുകൾ കേന്ദ്രീകരിച്ച് നടത്തിയ മില്ലറ്റ് വില്ലേജ് പദ്ധതിയിൽ നിരവധി ആദിവാസി കർഷകരെ ഉൾപ്പെടുത്താനായി. 2017ൽ തുടങ്ങിയ പദ്ധതിയിൽ 2319 ഹെക്ടർ സ്ഥലത്ത് ചെറുധാന്യ കൃഷിയിറക്കി. 1506 മെട്രിക് ടൺ ചെറുധാന്യം ഉത്പാദിപ്പിച്ചു. തുടർ പദ്ധതിയായി 2021 മുതൽ റീബിൽഡ് കേരളയിൽനിന്ന് ധനസഹായം സ്വീകരിച്ച് ഗോത്ര വിഭാഗങ്ങൾക്കുവേണ്ടി അട്ടപ്പാടി സമഗ്ര സുസ്ഥിര കാർഷിക വികസന പദ്ധതി നടപ്പാക്കിവരുന്നു. 7.26 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |