ന്യൂഡൽഹി: മുംബയ് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ തഹാവൂർ റാണയുടെ ശബ്ദ, കൈയക്ഷര സാമ്പിളുകൾ ശേഖരിക്കാൻ പ്രത്യേക എൻ.ഐ.എ കോടതി ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ) അനുമതി നൽകി. യു.എസിൽ നിന്ന് ഇന്ത്യയിലെത്തിച്ച റാണ നിലവിൽ എൻ.ഐ.എ കസ്റ്റഡിയിലാണ്.
ഗൂഢാലോചനയ്‌ക്ക് പുറമെ ആക്രമണത്തിന് സൗകര്യങ്ങളൊരുക്കിയതിലും റാണയ്‌ക്കുള്ള പങ്കു തെളിയിക്കാനാണ് സാമ്പിളുകൾ ശേഖരിക്കുന്നത്. ഭീകരാക്രമണ സമയത്ത് ഭീകരർ ഇന്ത്യയ്‌ക്കുപുറത്തു നിന്നുള്ള സന്ദേശങ്ങൾ പ്രകാരം പ്രവർത്തിച്ചതായി തെളിവു ലഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |