ആലപ്പുഴ: ജില്ല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കണ്ടല്ലൂർ ഗ്രാപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ 350 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി. അറഫാ സ്റ്റോഴ്സ്, എ.എസ്. ട്രേഡേഴ്‌സ്, രവി സ്റ്റോർ, നിർമൺ, പ്രകാശ് സ്റ്റോഴ്സ്, കമലാ സ്റ്റോർ, ഹോളിഡേ സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ നിന്നാണ് പ്ലാസ്റ്റിക് പിടികൂടിയത്. സ്ഥാപനങ്ങളിൽ നിന്ന് 40,000 രൂപ പിഴ ഈടാക്കാൻ സ്‌ക്വാഡ് ശുപാർശ ചെയ്തു. 19 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ഒമ്പത് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ജോയിന്റ് ബി.ഡി.ഒ ബിന്ദു വി.നായർ, സീനിയർ എക്സ്റ്റൻഷൻ ഓഫീസർ കെ.എസ്.വിനോദ്, ശുചിത്വ മിഷൻ പ്രതിനിധി നിഷാദ്, മലിനീകരണ നിയന്ത്റണ ബോർഡ് സാങ്കേതിക വിദഗ്ദ്ധൻ അഖിൽ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രാജഗോപാൽ തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വഡ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |