തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ 16കാരിയെ പീഡിപ്പിച്ച കേസിൽ അടുത്തബന്ധു കൂടിയായ പ്രതി രാജീവിനെ (41) 47 വർഷം കഠിനതടവിനും 25,000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആർ.രേഖ ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ 8 മാസം കൂടി തടവ് അനുവഭിക്കണം.2020 സെപ്തംബർ 25നാണ് സംഭവം.സഹോദരിയുടെ വീട്ടിലെത്തിയപ്പോഴാണ് പീഡനമുണ്ടായത്.മുറിയിൽ നിന്ന പെൺകുട്ടിയെ വലിച്ചിഴച്ച് അടുക്കള ഭാഗത്ത് കൊണ്ടുപോയി മർദ്ദിച്ച ശേഷമാണ് പീഡിപ്പിച്ചത്. ഇതുകണ്ടെത്തിയ സഹോദരി പ്രതിയെ വടികൊണ്ട് അടിച്ചോടിക്കുകയായിരുന്നു. പീഡനത്തിൽ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.കുട്ടിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. മുമ്പ് രണ്ടുതവണ പീഡനമുണ്ടായതായി കുട്ടി മൊഴി നൽകിയിട്ടുണ്ട്. പ്രതി ഭീഷണിപ്പെടുത്തിയതിനാൽ പുറത്തുപറഞ്ഞിരുന്നില്ല.ഡൗൺസിൻഡ്രോ രോഗ ബാധിതയായ കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി. പ്രോസിക്യൂഷൻ 31സാക്ഷികളെ വിസ്തരിക്കുകയും 31രേഖകളും 3 തൊണ്ടിമുതലുകളും ഹാജരാക്കി.നെടുമങ്ങാട് പൊലീസ് ഉദ്യോഗസ്ഥരായ സുനിൽ ഗോപി,വി.രാജേഷ് കുമാർ, പി.എസ്.വിനോദ് എന്നിവരാണ് കേസ് അന്വേഷിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |