മലപ്പുറം: മേയ് ഏഴ് മുതൽ 13 വരെ മലപ്പുറം കോട്ടക്കുന്ന് മൈതാനത്ത് നടക്കുന്ന സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികമായ 'എന്റെ കേരളം' മെഗാ പ്രദർശന വിപണന മേളയിൽ എല്ലാ ദിവസവും ഏഴു മുതൽ പത്തുമണി വരെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറും.
ഉദ്ഘാടന ദിനമായ മേയ് ഏഴിന് വൈകുന്നേരം ഏഴിന് പ്രശസ്ത ഗായകൻ ഷഹബാസ് അമന്റെ 'ഷഹബാസ് പാടുന്നു' എന്ന പരിപാടി നടക്കും. മേയ് എട്ടിന് നാടൻപാട്ട് കലാകാരനായ അതുൽ നറുകരയും സംഘവും നയിക്കുന്ന ഫോക്‌ലോർ ലൈവ്, ഒമ്പതിന് സൂഫി ഗായകരായ സമീർ ബിൻസിയും ഇമാം മജ്ബൂറും നയിക്കുന്ന സൂഫി സംഗീത നിശ, 10ന് വയനാട്ടിലെ 'ഉണർവ്' നയിക്കുന്ന നാടൻപാട്ടും ദൃശ്യാവിഷ്‌കാരവും എന്നിവ നടക്കും. 11ന് പെൺകുട്ടികളുടെ അക്രോബാറ്റിക് ഫയർ ഡാൻസ്, 12ന് കണ്ണൂർ ഷെരീഫും ഫാസില ബാനുവും സംഘവും അവതരിപ്പിക്കുന്ന സംഗീതവിരുന്ന്, 13ന് പ്രസീത ചാലക്കുടിയുടെയും സംഘത്തിന്റെയും മെഗാ മ്യൂസിക്കൽ നൈറ്റ് എന്നിവയും അരങ്ങേറും.
മേളയെ സമ്പന്നമാക്കാൻ വിവിധ വകുപ്പുകളുടെ സെമിനാറുകളും
മലപ്പുറം: എന്റെ കേരളം പ്രദർശന വിപണന മേളയിൽ വ്യത്യസ്ത വകുപ്പുകളുടെ നേതൃത്വത്തിൽ വിവിധ വിഷയങ്ങളിൽ സെമിനാറുകൾ നടക്കും. മെയ്
എട്ടിന് രാവിലെ കുടുംബശ്രീയുടെ 'വനിതകൾക്കുള്ള ഊർജ്ജസംരക്ഷണ പരിശീലന പരിപാടി'യോടെയാണ് സെമിനാറുകൾക്ക് തുടക്കമാകുന്നത്. ഉച്ചയ്ക്ക് രണ്ടിന് മോട്ടോർ വാഹന വകുപ്പിന്റെ 'റോഡു സുരക്ഷയും മാറുന്ന നിയമങ്ങളും' എന്ന വിഷയത്തിൽ സെമിനാർ നടക്കും. മേയ് ഒമ്പതിന് രാവിലെ 10.30ന് ആയുർവേദ വകുപ്പ് നയിക്കുന്ന 'സ്ത്രീരോഗം പ്രതിരോധവും പ്രതിവിധിയും ആയുർവേദത്തിലൂടെ', 'ഗർഭധാരണത്തിനുള്ള മുന്നൊരുക്കങ്ങളും പ്രസവാനന്തര ശുശ്രൂഷയും ആയുർവേദത്തിലൂടെ' എന്നീ വിഷയങ്ങളിൽ സെമിനാർ നടക്കും. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിന് 'സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം' എന്ന വിഷയത്തിൽ ആരോഗ്യവകുപ്പ് നടത്തുന്ന സെമിനാർ ഉണ്ടായിരിക്കും. പത്താം തിയതി കാർഷിക വികസനകർഷക ക്ഷേമ വകുപ്പ് രാവിലെ 10ന് 'കാർഷിക മേഖലനവസംരഭകത്വ സാധ്യതകൾ', 11.30ന് 'കാർഷിക മലപ്പുറം ശക്തിയും പ്രതീക്ഷയും' എന്നീ വിഷയങ്ങളിൽ സെമിനാർ നയിക്കും.
മേയ് 11ന് രാവിലെ 11ന് പൊതു വിദ്യാഭ്യാസ വകുപ്പ് നേതൃത്വം നൽകുന്ന 'ഗുണമേൻമാ വിദ്യാഭ്യാസവും തുല്യനീതിയും മലപ്പുറം മാതൃകകൾ', ഉച്ചയ്ക്ക് രണ്ടിന് 'ഒന്നാം ക്ലാസിന്റെ മികവുകൾ' എന്നീ സെമിനാറുകൾ നടക്കും. മേയ് 12ന് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ കരിയർ ഗൈഡൻസ് പ്രോഗ്രാം ഉണ്ടായിരിക്കും. എക്‌സൈസ് വകുപ്പിന്റെ 'ലഹരിക്കെതിരെ ഒരുമിച്ച്' എന്ന ബോധവൽക്കരണ സെമിനാർ ഉച്ചയ്ക്ക് രണ്ടിന് നടക്കും. സമാപന ദിനമായ 13ന് രാവിലെ 10.30ന് വ്യവസായ വകുപ്പിന്റെ 'ബാങ്കേഴ്സ് മീറ്റ് സംരഭകർക്കുള്ള ധനസഹായ പദ്ധതി'കളെക്കുറിച്ചുള്ള ക്ലാസ് ആണ് നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |