തൃശൂർ: കാണാപ്പടവുകൾ ഫോട്ടോഗ്രാഫി പ്രദർശനത്തിന് കേരള ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയിൽ തുടക്കം. കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. കോൾപ്പാടങ്ങളെയും ജൈവവൈവിദ്ധ്യത്തെയും കുറിച്ച് പ്രദർശനം അവബോധം സൃഷ്ടിക്കുമെന്ന് കളക്ടർ പറഞ്ഞു. കോൾ ബേഡർസ് കളക്ടീവിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് മിനി ആന്റോ വിശദീകരിച്ചു. നൂറോളം പക്ഷിനിരീക്ഷകരുടെ 240 ഓളം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. കോളിൽ വിരുന്നെത്തുന്ന അപൂർവയിനം പക്ഷികളുടെയും ജീവജാലങ്ങളുടെയും കൃഷിയും ഭൂപ്രകൃതിയും ചിത്രങ്ങളും ആകർഷണീയതയാണ്. ഇന്ന് രാവിലെ രംഗചേതനയിലെ കുട്ടികൾ പ്രദർശനം കാണാനെത്തും. വൈകിട്ട് 6.30ന് മ്യൂസിക്ക് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഗീത സായാഹ്നവും നടക്കും. നാളെ കുട്ടികൾക്കായി ചിത്രരചനാ ക്യാമ്പും പ്രദർശനത്തിന്റെ ഭാഗമായി നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |