തൃശൂർ: മുൻ മുഖ്യമന്ത്രിയും എസ്.എൻ. ഡി.പി യോഗം ജനറൽ സെക്രട്ടറിയും എസ്.എൻ ട്രസ്റ്റ് സ്ഥാപകനുമായിരുന്ന ആർ. ശങ്കറിന്റെ ജീവചരിത്രം വായിക്കുന്നത് പുതിയ തലമുറയ്ക്ക് പ്രചോദനം നൽകുമെന്ന് എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് തൃശൂർ യൂണിയൻ രക്ഷാധികാരി ദീപക്ക് എൻ. കുഞ്ഞുണ്ണി. യൂത്ത് മൂവ്‌മെന്റ് തൃശൂർ യൂണിയന്റെ നേതൃത്വത്തിൽ ആർ. ശങ്കറിന്റെ 116ാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി വി.ആർ ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കേരള സർക്കാർ ഐ. ടി വെൽഫെയർ ബോർഡ് ഡയറക്ടർ എ.ഡി ജയൻ മുഖ്യാതിഥിയായി. പ്രകാശൻ മാസ്റ്റർ, എം.ഡി. മുകേഷ്, രഞ്ജിത്ത് അടാട്ട്, സതീഷ് കല്ലടി,യൂണിയൻ പ്രസിഡന്റ് സുഷിൽ കുമാർ,സൈബർ സേന ചെയർമാൻ രാജേഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |