കൊല്ലം: ഡ്രൈഡേയിൽ വിൽക്കാൻ സൂക്ഷിച്ച മദ്യവും വില്പനയ്ക്ക് ഉപയോഗിച്ച സ്കൂട്ടറുമായി രണ്ടുപേർ പിടിയിൽ. പാലത്തറ സ്വദേശിയായ അൻസറിനെ 17.50 ലിറ്റർ സ്കൂട്ടറുമായി കൊല്ലം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ശങ്കറും വാടി മുദാക്കര സ്വദേശിയായ അരുണിനെ 25 ലിറ്റർ മദ്യവുമായി കൊല്ലം എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ജി. ശ്രീകുമാറുമാണ് അറസ്റ്റ് ചെയ്തത്.
പാലത്തറ, കൂനമ്പായിക്കുളം, തട്ടാമല ഭാഗങ്ങളിൽ ആവശ്യക്കാർക്ക് സ്കൂട്ടറിൽ മദ്യം എത്തിക്കുന്നതായിരുന്നു പ്രവാസജീവിതം അവസാനിപ്പിച്ചെത്തിയ അൻസറിന്റെ രീതി. പോർട്ട്, വാടി, മുദാക്കര ഭാഗങ്ങളിൽ മദ്യ വില്പന നടത്തിവരികയായിരുന്നു ലോഡിംഗ് തൊഴിലാളിയായ അരുൺ. നിരന്തരം പരാതികൾ ലഭ്യമായതിനെ തുടർന്ന് ഇവർ എക്സൈസ് നിരീക്ഷണത്തിലായിരുന്നു. റെയ്‌ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ആർ.ജി. വിനോദ്, പ്രിവന്റീവ് ഓഫീസർമാരായ (ഗ്രേഡ്) ജ്യോതി, അനീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സാലിം, ആസിഫ് അഹമ്മദ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ രാജി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അനിൽകുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |