വക്കം:കടയ്ക്കാവൂർ മണ്ഡലം ഭജനമഠം വാർഡ് കമ്മിറ്റി മഹാത്മാഗാന്ധി കുടുംബസംഗമം സംഘടിപ്പിച്ചു.ഐ.എൻ.ടി.യു.സിദേശീയ വർക്കിംഗ് കമ്മിറ്റി അംഗം കൊല്ലം ഷഹാൽ ഉത്ഘാടനം നിർവഹിച്ചു.വാർഡ് പ്രസിഡന്റ് എ.എസ്.അഭിലാഷ് അദ്ധ്യക്ഷതവഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ ആനന്ദ് മുഖ്യ പ്രഭാഷണം നടത്തി.മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം എസ് മോ ഹനകുമാരി സ്വാഗതം പറഞ്ഞു.മുതിർന്ന കോൺഗ്രസ് നേതാവും ഡിസിസി ജനറൽ സെക്രട്ടറിയുമായ വക്കം സുകുമാരന് ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ആർ.അഭയൻ പ്രത്യേക പുരസ്‌കാരം നൽകി ആദരിച്ചു.കോൺഗ്രസ് കടയ്ക്കാവൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം.എ.ജബ്ബാർ,നേതാക്കളായ ബി.എസ്.അനൂപ്,കടയ്ക്കാവൂർ കൃഷ്ണകുമാർ,എം.എച്ച്.സുധീർ, ബാജു സലാം,പഴഞ്ചിറ അശോകൻ,അൻഫാർ,യു.ഡി.ഫ് ചെയർമാൻ സജികുമാർ,ഷബീർ,തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |