മേപ്പയ്യൂർ: അരിക്കുളം വാകമോളിയിൽ വരപ്പുറത്ത് ബിന്ദുവിനും കുടുംബത്തിനും ജീവകാരുണ്യ പ്രവർത്തകൻ ഇമ്പിച്ച്യാലി സിത്താര നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ ഷാഫി പറമ്പിൽ എം.പി നിർവഹിച്ചു. അരിക്കുളം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ശശി ഊട്ടേരി അദ്ധ്യക്ഷത വഹിച്ചു. സി രാമദാസ്, എം.കെ അബ്ദുറഹ്മാൻ , മുസ്തഫ നന്മന, അബ്ദുൽ സലാം തറവട്ടത്ത്, മൻസൂർ തറവട്ടത്ത്, അഡ്വ. ടി.പി മുഹമ്മദ് ബഷീർ, അഷറഫ് പുളിയനാട്, സി.കെ മുഹമ്മദ് അമീൻ എന്നിവർ പ്രസംഗിച്ചു. പ്രദേശത്തിനുവേണ്ടി നിയാസ് വാകമോളി പൊന്നാട അണിയിച്ചു. വി.പി.കെ ലത്തീഫ്,സി.കെ സജീർ,മുജീബ് വരപ്പുറത്ത് നേതൃത്വം നൽകി. ആവള മുഹമ്മദ് സ്വാഗതവും സനൽ പി വാകമോളി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |