ചന്ദനപ്പള്ളി : വൈവിദ്ധ്യത്തിൽ കൂടി ഒഴുകിയെത്തിയ ഏക സത്യത്തിലേക്കാണ് എല്ലാ മതങ്ങളും യാത്ര ചെയ്യുന്നതെന്ന് ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. അതാത് മതങ്ങളുടെ വിശ്വാസം മുറുകെ പിടിച്ച് സ്നേഹത്തിലും സാഹോദര്യത്തിലുമാണ് നാം മുന്നേറേണ്ടത്. വിവിധ മതസ്ഥർ ഏകോദര സഹോദരങ്ങളായി പെരുന്നാൾ ആഘോഷിക്കുന്ന ചന്ദനപ്പള്ളി വലിയപള്ളി അതിന് മകുടോദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ചന്ദനപ്പള്ളി വലിയ പള്ളി പെരുന്നാളിനോടനുബന്ധിച്ച് ഭദ്രാസന ശതോത്തര രജത ജൂബിലി മതമൈത്രി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ.എബ്രഹാം മാർ സെറാഫിം അദ്ധ്യക്ഷത വഹിച്ചു. സഭ സെക്രട്ടറി ബിജു ഉമ്മൻ, ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, അബ്ദുൾ ഷുക്കൂർ മൗലവി അൽ ഖാസിമി, ഹരി പത്തനാപുരം, അനിൽ പി വർഗീസ്, ജോർജ് വർഗീസ് കൊപ്പാറ, ഡോ.ലെജു പി.തോമസ്, ട്രസ്റ്റീ വർഗീസ് കെ.ജെയിംസ്, ബാബുജി കോശി, സെക്രട്ടറി ഷാജി തോമസ്, റോയി വർഗീസ് എന്നിവർ പ്രസംഗിച്ചു. ഭദ്രാസന പ്രാർത്ഥനായോഗം വാർഷിക സമ്മേളനം മാത്യൂസ് മാർ തേവോദോസിയോസ് ഉദ്ഘാടനം ചെയ്തു. എം.പി.ജോർജ് കോർ എപ്പിസ്കോപ്പ, വികാരി ഫാ.സുനിൽ എബ്രഹാം, ഫാ.അജു ഫിലിപ്പ് ജോർജ്, ഫാ.ബിജു മാത്യൂസ്, സജു ജോർജ്, റോയി സാമുവൽ, ജോയൻ ജോർജ്, ബിജു തോമസ് എന്നിവർ പ്രസംഗിച്ചു.
കലാപരിപാടി താലന്ത് സിനിമാതാരം പ്രണവ് ഏക ഉദ്ഘാടനം ചെയ്തു. ഇന്ന് 6.45ന് ഡോ.മാത്യൂസ് മാർ തീമോത്തിയോസ്, ഗീവർഗീസ് മാർ പക്കോമിയോസ്, ഡോ. സഖറിയ മാർ സെവറിയോസ് എന്നിവരുടെ കാർമ്മികത്വത്തിൽ മൂന്നിന്മേൽ കുർബാന, 10.30ന് ഇടവകദിനം. ആന്റോ ആന്റണി.എം.പി ഉദ്ഘാടനം ചെയ്യും. രാജു നാരായണ സ്വാമി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരൻ എന്നിവർ പ്രസംഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |