തിരുവനന്തപുരം: കഴിഞ്ഞ 2 മാസമായി സംസ്ഥാനത്ത് റേഷൻ വാങ്ങുന്നവരുടെ എണ്ണത്തിൽ കുറവ്. ഫെബ്രുവരി മാസം 77,48,353 (81.62%) കാർഡ് ഉടമകളാണ് റേഷൻ വാങ്ങിയതെങ്കിൽ മാർച്ചിൽ ഇത് 76,53,678 പേരായി (80.80%) കുറഞ്ഞു. ഏപ്രിൽ മാസത്തെ വിതരണം ഇന്നലെ പൂർത്തിയായപ്പോൾ റേഷൻ വാങ്ങിയത് 75,84,760 പേരാണെന്ന് (79.85%) കണക്കുകൾ വ്യക്തമാക്കുന്നു. ഏപ്രിൽ മാസത്തെ റേഷൻ വിതരണം ഇന്നലെ വരെ നീട്ടി നൽകിയിരുന്നു. ഇന്നു ഞായറാഴ്ചയായതിനാലും നാളെ മാസാന്ത്യ കണക്കെടുപ്പ് പ്രമാണിച്ചും റേഷൻ കടകൾക്ക് അവധിയാണ്. മേയിലെ വിതരണം 6ന് ആരംഭിക്കും. വെള്ള റേഷൻ കാർഡ് ഉടമകൾക്ക് മേയ് മാസം 6 കിലോഗ്രാം അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ നൽകും. നീല കാർഡിലെ ഓരോ അംഗത്തിനും 2 കിലോഗ്രാം അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിൽ സാധാരണ വിഹിതം ലഭിക്കും. സ്‌പെഷൽ വിഹിതമായി 3 കിലോഗ്രാം അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |