തിരുവനന്തപുരം: കേരള സംഗീത നാടക അക്കാഡമി ജൂൺ 20 മുതൽ 26 വരെ ചമയപ്പുര എന്ന പേരിൽ ദേശീയ ചമയ ശില്പശാല സംഘടിക്കുന്നു. പട്ടണം റഷീദ് നയിക്കുന്ന ശില്പശാലയിൽ മേക്കപ്പ് രംഗത്ത് പ്രവർത്തിക്കുന്ന 30 പേർക്ക് സമഗ്ര പരിശീലനം നൽകും. അക്കാഡമി വെബ്‌സൈറ്റിൽ ( https://keralasangeethanatakaakademi.in) അപ്‌ലോഡ് ചെയ്തിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് അനുബന്ധരേഖകളും സമർപ്പിച്ച് അപേക്ഷ ഓൺലൈനായി സമർപ്പിക്കുകയോ അല്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്ന് അപേക്ഷഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അനുബന്ധരേഖകളും ഉള്ളടക്കം ചെയ്ത് നേരിട്ടോ തപാൽ മാർഗ്ഗമോ അപേക്ഷ മേയ് 31നകം സമർപ്പിക്കണം. ഓഫ്‌ലൈനായി അപേക്ഷ സമർപ്പിക്കേണ്ട വിലാസം സെക്രട്ടറി,കേരള സംഗീത നാടക അക്കാഡമി, ചെമ്പൂക്കാവ്, തൃശ്ശൂർ 20. വിശദവിവരങ്ങൾക്ക്: 9895280511, 9495426570.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |