തൃശൂർ: ക്രൈസ്തവ സഭകൾ ഭിന്നിപ്പുകളിൽ നിന്ന് മാറി ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും മാർഗത്തിലാകേണ്ടത് കാലഘട്ടം ആവശ്യപ്പെടുന്നുണ്ടെന്ന് മാർ അത്തേനേഷ്യസ് മെത്രാപ്പോലീത്ത. പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ വിശുദ്ധ മാർ അബിമലേക് തിമൊഥെയൂസ് തിരുമേനിയുടെ 80ാം ഓർമ്മ തിരുനാളും സഭയിലെ ദിവംഗതരായ സഭാപിതാക്കൻമാരുടെയും ഓർമ്മ ദിനാചരണത്തോടും അനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെത്രാപ്പോലീത്ത മാർ ഔഗിൻ കുരിയാക്കോസ് അദ്ധ്യക്ഷനായി. മാർ ടോണി നീലങ്കാവിൽ, ഫാ. കെ.ആർ.ഈനാശു, വികാരി ജനറൽ ഫാ. ജോസ് വേങ്ങശ്ശേരി, മേയർ എം.കെ.വർഗീസ്, ഡെപ്യുട്ടി മേയർ എം.എൽ.റോസി, ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്, കോച്ചിൻ ദേവസ്വം പ്രസിഡന്റ് രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |