തൊടിയൂർ: ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മേയ് 2 മുതൽ 23 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ കുളമ്പ് രോഗ പ്രതിരോധ കുത്തിവെയ്പ് (ആറാം ഘട്ടം) നടത്തുകയാണ് . ഇതിന്റെ ഭാഗമായി തൊടിയൂർ പഞ്ചായത്തിലെ 4 മാസത്തിന് മുകളിൽ പ്രായമായ മുഴുവൻ കന്നുകാലികളെയും കുത്തിവെയ്‌പിന് വിധേയമാക്കേണ്ടതാണ്. പ്രതിരോധ കുത്തിവെയ്പിന്റെ തൊടിയൂർ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ അദ്ധ്യക്ഷനായി. സീനിയർ വെറ്ററിനറി സർജൻ ഡോ.ജി.ഗാഥ, വെറ്ററിനറി സർജൻ ഡോ.വിനീത ദിവാകർ, ഡോ.എസ്.അഫ്സൽ , ഫീൽഡ് ഓഫീസർ രാജു ,അസി.ഫീൽഡ് ഓഫീസർ അനിൽ കുമാർ, ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ സജി, ആവണി, നൗഷാദ്, അജിത എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |