തൃശൂർ: ജില്ലാ ഭരണകൂടത്തിന്റെയും തൃശൂർ സൈക്ലേഴ്‌സ് ക്ലബിന്റെയും നേതൃത്വത്തിൽ തൃശൂർ പൂരത്തിനു മുന്നോടിയായി പൂര വിളംബരം സൈക്കിൾ റാലി സംഘടിപ്പിച്ചു. കളക്ടർ അർജുൻ പാണ്ഡ്യൻ ഫ്‌ളാഗ് ഒഫ് ചെയ്ത് സൈക്കിൾ റാലിയിൽ പങ്കെടുത്തു. രാവിലെ 5.30 ന് വടക്കുന്നാഥൻ ക്ഷേത്രത്തിന്റെ തെക്കെഗോപുര നടയിൽ നിന്ന് ആരംഭിച്ചു. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളും കണിമംഗലം ശാസ്താ ക്ഷേത്രം, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി, ലാലൂർ കാർത്യനി ക്ഷേത്രം, അയ്യന്തോൾ കാർത്യായനി ക്ഷേത്രം, ചൂരക്കോട്ടുകാവ് ഭഗവതിക്ഷേത്രം, കുറ്റൂർ നെയ്തലക്കാവിലമ്മ, ചെമ്പൂക്കാവ് കാർത്യായനി ക്ഷേത്രം, പനമുക്കുംപിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലൂടെയും സഞ്ചരിച്ച് തിരിച്ച് രാവിലെ 8.30 ന് തെക്കേ ഗോപുരനടയിൽ എത്തിച്ചേർന്നു.
ജില്ലാ ഭരണകൂടത്തിന്റെയും തൃശൂർ സൈക്ലേഴ്‌സ് ക്ലബിന്റെയും നേതൃത്വത്തിൽ നടന്ന പൂരം വിളംബരം സൈക്കിൾ റാലി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |