പുനലൂർ: സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പുനലൂരിൽ നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്ത മേയ് ദിന റാലിയും യോഗവും നടന്നു. സി.പി.എം പുനലൂർ ഏരിയ കമ്മിറ്റി ഓഫീസിന്
മുന്നിൽ നിന്ന് ആരംഭിച്ച റാലി പുനലൂർ മാർക്കറ്റ് ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് ചേർന്ന യോഗം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.പി.സജി ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി നേതാവ് ജോബോയ് പെരേര അദ്ധ്യക്ഷനായി. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് എം.എ.രാജഗോപാൽ, എ.ഐ.ടി.യു.സി നേതാവ്
ജെ.ഡേവിഡ് , കെ.ടി.യു.സി.എം നേതാവ് എസ്.രവീന്ദ്രൻ പിള്ള, ഐ.എൻ.എൽ.സി നേതാവ് കെ. വി.എബ്രഹാം, മുനിസിപ്പൽ ചെയർപേഴ്സൺ കെ.പുഷ്പലത എന്നിവർ സംസാരിച്ചു.സി.ഐ.ടി.യു ഏരിയ സെക്രട്ടറി എ.ആർ. കുഞ്ഞുമോൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |