കൊച്ചി: പെരിയാറിൽ പാണംകുഴി പമ്പ് ഹൗസിന് സമീപത്തെ പുഴ മദ്ധ്യത്തിലെ തുരുത്തിൽ നിന്ന് കാൽവഴുതി വീണ യുവതി മുങ്ങിമരിച്ചു. ചേർത്തല നഗരസഭ പെരുമ്പാറ വൃന്ദാവനികയിൽ സുഭാഷിന്റെയും ഉഷാകുമാരിയുടെയും മകൾ നന്ദന (27) ആണ് മരിച്ചത്. സുഹൃത്തായ ആലപ്പുഴ കുതിരപ്പന്തി സ്വദേശി അമിത്തിനൊപ്പമാണ് യുവതി പുഴയിൽ എത്തിയത്.
ഇന്നലെ വെെകിട്ട് 4.30നായിരുന്നു അപകടം. കാഴ്ച കാണാൻ പുഴയുടെ നടുവിലെ തുരുത്തിൽ കയറിയപ്പോൾ നന്ദന കാൽ വഴുതി വീഴുകയായിരുന്നു. യുവതിയെ അമിത് കരയ്ക്കെത്തിച്ച് നാട്ടുകാരുടെ സഹായത്തോടെ പെരുമ്പാവൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ. സഹോദരി: വൃന്ദ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |