ആലുവ: താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ പി.ജെ.ആന്റണി ജന്മശതാബ്ദി ആഘോഷവും സംഗീത നാടക അക്കാഡമി ഫെലോഷിപ്പു ലഭിച്ച മികച്ച നാടക നടൻ സേവ്യർ പുൽപ്പാടിനെ ആദരിക്കലും സംഘടിപ്പിച്ചു. കേരള സംഗീത നാടക അക്കാഡമി എക്സി. കമ്മിറ്റി അംഗം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. രവിക്കുട്ടൻ അദ്ധ്യക്ഷനായി. സേവ്യർ പുൽപ്പാടിന് ഉപഹാരം സമ്മാനിച്ചു. എം.ആർ. സുരേന്ദ്രൻ, വി.കെ. ഷാജി, പി. തമ്പാൻ, എസ്.എ.എം. കമാൽ എന്നിവർ സംസാരിച്ചു. കെ.സി. വത്സല, ടി.പി. വേലായുധൻ, എ.എസ്. ജയകുമാർ, വി.കെ. അശോകൻ , കെ.എ. ഷാജി മോൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |