കോഴിക്കോട്: ആരോഗ്യ ജാഗ്രത മുദ്രാവാക്യവുമായി മാദ്ധ്യമ പ്രവർത്തകരും കായികതാരങ്ങളും. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും കാലിക്കറ്റ് പ്രസ് ക്ലബും സംയുക്തമായി ഫിറ്റ് ഇന്ത്യ സൺഡേസ് ഓൺ സൈക്കിൾ ക്യാമ്പയിൻ നടത്തി. സൈക്കിൾ റാലി കമാൽ വരദൂർ ഫ്ലാഗ് ഒഫ് ചെയ്തു. ആരോഗ്യ പരിപാലനമെന്നത് അടിസ്ഥാന മുദ്രാവാക്യമായി സ്വീകരിക്കാൻ നമ്മൾ ഏറെ വൈകിയതായി അദ്ദേഹം പറഞ്ഞു. യൂറോപ്പും അമേരിക്കയും ആഫ്രിക്കയുമെല്ലാം കായികവേദികളിൽ മാത്രമല്ല മികവ് പുലർത്തുന്നത്. അവർ ആരോഗ്യപരിപാലന രീതികൾ അക്കാഡമികതലം മുതൽ പ്രാവർത്തികമാക്കുന്നുണ്ട്. ചടങ്ങിൽ സായി അത്ലറ്റിക്സ് കോച്ച് നവീൻ മാലിക് അദ്ധ്യക്ഷനായി. പ്രസ് ക്ളബ് വൈസ് പ്രസിഡൻ്റ് ബിജുനാഥ് പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |