കണിയാപുരം: കണിയാപുരം പള്ളിനട എൻ.ഐ.സി ഹാളിൽ ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ നടന്ന ജാഗ്രത സദസിന്റെ ഉദ്ഘാടനം തിരുവനന്തപുരം റൂറൽ അഡിഷണൽ എസ്.പി എസ്. നാസറുദീൻ നിർവഹിച്ചു. ഒപ്പം കെ.പി.ആർ.എയും കലാനികേതൻ സാംസ്‌കാരിക സമിതിയും തിരുനെൽവേലി അരവിന്ദ് കണ്ണാശുപുത്രിയും സംയുക്തമായി നടത്തിയ സൗജന്യ നേത്ര പരിശോധന, ശസ്ത്രക്രിയാ ക്യാമ്പും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ലഹരി ഉപയോഗത്തിനെതിരെയും, ലഹരി കച്ചവടക്കാർക്കെതിരെയും പൊലീസിന്റെയും എക്‌സൈസിന്റെയും വിമുക്തിയുടെയും സഹായത്തോടുകൂടി ബോധവത്കരണം നടത്താൻ തീരുമാനിച്ചു.
350ലധികം പേരിൽ നടത്തിയ പരിശോധനയിൽ 65 പേർക്ക് തിമിരം കണ്ടെത്തി. ഇവരെ ശസ്ത്രക്രീയയ്ക്കായി മധുരയിലുള്ള അരവിന്ദ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കലാ നികേതൻ സാംസ്‌കാരിക സമിതി ചെയർമാൻ എം. എ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു.
സമിതി സെക്രട്ടറി ടി. നാസർ, മാദ്ധ്യമ പ്രവർത്തകൻ കഴക്കൂട്ടം സുരേഷ്,എം. എ ഉറൂബ്,അരവിന്ദ് കാണാശുപുത്രി ഡോക്ടർമാരായ വിനോ പ്രീത,ലിസ് മേരി,ഫെലിക്സ്(യു.കെ),പഞ്ചായത്ത് അംഗം ശ്രീചന്ദ്.എസ്, ക്യാമ്പ് ഓർഗനിസർ ഹേമചന്ദ്രൻ,സഞ്ജു,ഇമ്മാമുദ്ധീൻ,കടവിളാകം നിസാം,അസീം,ഇസഹാഖ്,റാഫി അലായിൽ,നൈസാം,മുജീബ്,തൻസീർ,ഷാജി,നാസർ,റിയാസ്,ആബിദ്,ബിനീഷ്, ഭരത് കൃഷ്ണ,സമദ്,ഷൗക്കത്ത് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |