കോഴിക്കോട്: ഒരു മതവും വർഗീയതയെയോ മതതീവ്രവാദത്തെയോ ഭീകരവാദത്തെയോ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. സലഫി ലേർണിംഗ് ആൻഡ് റിസർച്ച് സെൻ്ററിൻ്റെ (എസ്.എൽ.ആർ.സി) 37-ാം സംസ്ഥാന സംഗമത്തിലെ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ താത്പര്യങ്ങളുടെ പേരിൽ ഇസ്ലാം മതം ഭീകരവാദത്തിന് സമമാണെന്ന് ബോധപൂർവം പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഈ കാലഘട്ടത്തിൽ മതഗ്രന്ഥങ്ങളിലെ ആശയം ശരിയായ രീതിയിൽ ജനങ്ങളിലെത്തിക്കാൻ എസ്.എൽ.ആർ.സി നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയമാണെന്നും മന്ത്രി പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ എൻ.കെ ഖാലിദ് പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു. എസ്.എൽ.ആർ.സി സുവനീർ പ്രകാശനം ടി.പി അബ്ദുള്ളകോയ മദനി പി.കെ അഹമ്മദിന് നഷകി പ്രകാശനം ചെയ്തു. എസ്.എൽ.ആർ.സി പൊതു പരീക്ഷയിലെ വിജയികൾക്കുള്ള അവാർഡ് ദാനം അഡ്വ. ഹാരിസ് ബീരാൻ എം.പി നിർവഹിച്ചു. ആദിൽ കുന്നുമ്മൽ, ശുകൂർ സ്വാലിഹി, കെ.വി അബ്ദുൾ ലത്തീഫ് മൗലവി, കെ. മുഹമ്മദ് കമാൽ, കെ. ഇഫ്തികാർ പ്രസംഗിച്ചു. രാവിലെ നടന്ന വൈജ്ഞാനിക സമ്മേളനത്തിന്റെ ഉദ്ഘാടനം അഹമ്മദ് ദേവർ കോവിൽ എം.എൽ.എയാണ് നിർവഹിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |