തിരുവനന്തപുരം: അന്തരിച്ച ചലച്ചിത്ര സംവിധായകൻ ഷാജി എൻ.കരുണിന് ഓർമ്മപ്പൂക്കളുമായി ഉറ്റവരും ആരാധകരും ഒത്തുചേർന്നു. ഇന്നലെ രാവിലെ ഷാജി എൻ.കരുണിന്റെ വസതിയായ വഴുതക്കാട് ഉദാരശിരോമണി റോഡിലെ പിറവിയിലാണ് സിനിമ,രാഷ്ട്രീയരംഗത്തെ പ്രമുഖർ ആദരാഞ്ജലി അർപ്പിക്കാൻ ഒത്തുചേർന്നത്. പ്രത്യേക മരണാനന്തര ചടങ്ങുകളൊന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. ചിതാഭസ്മം വസതിയിലെത്തിച്ചിരുന്നു. അതിന് മുന്നിലാണ് എല്ലാവരുംപൂക്കളർപ്പിച്ച് വണങ്ങിയത്. ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ, സംവിധായകരായ ശ്യാമ പ്രസാദ്, ശരത്, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ.പ്രശാന്ത്, ആന്റണി രാജു, ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി അജോയ്, ചലച്ചിത്ര വികസന കോർപ്പറേഷൻ സി.എം.ഡി പ്രിയദർശനൻ, പി.ശ്രീകുമാർ, ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരൻ തുടങ്ങിയവർ എത്തിയിരുന്നു. ചിതാഭസ്മം 8ന് നിമജ്ജനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |