കൊല്ലം: കല്ലുംതാഴം റെയിൽവേ മേൽപ്പാലം (ആർ.ഒ.ബി) നിർമ്മാണത്തിന് 100.76 ഭൂമി ഏറ്റെടുക്കാൻ റവന്യു വകുപ്പിന്റെ അനുമതി. ജില്ലാ ഭരണകൂടം വൈകാതെ ഏജൻസിയെ നിശ്ചയിച്ച് സ്ഥലമേറ്റെടുക്കൽ നടപടികളിലേക്ക് കടക്കും.
സ്ഥലമേറ്റെടുക്കൽ ഏജൻസിയുടെ നേതൃത്വത്തിൽ ഏറ്റെടുക്കുന്ന ഭൂമിയുടെ അതിർത്തി വേർതിരിച്ച് കല്ലുകൾ സ്ഥാപിക്കും. തുടർന്ന് സാമൂഹ്യാഘാത പഠനത്തിന് ശേഷം ഏറ്റെടുക്കുന്ന ഭൂമിയുടെയും നഷ്ടമാകുന്ന കെട്ടിടങ്ങളുടെയും വില കണക്കാക്കി നഷ്ടപരിഹാര, പുനരധിവാസ പാക്കേജ് തയ്യാറാക്കും. അതിന് പിന്നാലെ നഷ്ടപരിഹാരം വിതരണം ചെയ്ത് സ്ഥലം ഏറ്റെടുക്കും. സ്ഥലമേറ്റെടുക്കൽ പൂർത്തിയാകുന്നതിന് പിന്നാലെ നിർവഹണ ഏജൻസിയായ ആർ.ബി.ഡി.സി.കെ നിർമ്മാണത്തിനുള്ള ടെണ്ടർ ക്ഷണിക്കും. സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കാൻ കുറഞ്ഞത് ഒന്നര വർഷം വേണ്ടിവരും.
പദ്ധതിക്ക് അനുമതിയായിട്ട് 8 വർഷം
2017 ജൂലായിലാണ് സംസ്ഥാന സർക്കാർ കല്ലുംതാഴം ആർ.ഒ.ബി നിർമ്മാണത്തിന് അനുമതി നൽകിയത്. 2019ൽ കിഫ്ബി ഡി.പി.ആറിന് അനുമതി നൽകി. ജി.എ.ഡി റെയിൽവേയുടെ അനുമതിക്ക് സമർപ്പിച്ചു. ഇതിനിടയിൽ ദേശീയപാത 66 വികസനം ആരംഭിച്ചു. കല്ലുംതാഴം ആർ.ഒ.ബിയുടെ അപ്രോച്ച് റോഡ് ആരംഭിക്കുന്നത് ആറുവരിപ്പാതയുടെ സർവീസ് റോഡിൽ നിന്നായതിനാൽ എൻ.എച്ച്.എ.ഐയുടെ എൻ.ഒ.സി വേണമായിരുന്നു. 2022 മേയിൽ എൻ.ഒ.സിക്കായി അതോറിട്ടിക്ക് കത്ത് നൽകി. എന്നാൽ രണ്ട് വർഷത്തിന് ശേഷം ഇക്കഴിഞ്ഞ ഡിസംബറിലാണ് എൻ.ഒ.സി ലഭിച്ചത്.
കല്ലുംതാഴം ആർ.ഒ.ബി
സർവീസ് റോഡ് ഉൾപ്പെടെ- 390 മീറ്റർ നീളം
വീതി- 10.2 മീറ്റർ
സർവീസ് റോഡിന്റെ വീതി- 4 മീറ്റർ
ഒരു വശത്ത് നടപ്പാത- 1.5 മീറ്റർ വീതിയിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |