കൊല്ലം: കെ.എസ്.ഇ.ബി എൻജിനിയേഴ്‌സ് അസോസിയേഷൻ ദേശീയ സെമിനാർ ദേശീയ ആണവോർജ കമ്മിഷൻ മുൻ അദ്ധ്യക്ഷൻ ഡോ. അനിൽ കകോദ്കർ ഉദ്ഘാടനം ചെയ്തു. അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളം മുന്നേറ്റത്തിന്റെ പാതയിലാണ്. വികസനത്തിനൊപ്പം വൈദ്യുതി ഉപയോഗവും വളരെ അധികമായി വരും. ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കണമെങ്കിൽ ആണവോർജ്ജ സാദ്ധ്യതകളും പരിഗണിക്കണം. വൈദ്യുതി ഉത്പാദനത്തിൽ ദീർഘകാല വീക്ഷണത്തോടെ വേണം സമീപിക്കേണ്ടത്. കേരളത്തിന്റെ ഭാവി ഊർജ സാദ്ധ്യതകളിൽ ആണവോർജ സാദ്ധ്യത പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ഊർജ മേഖലയിൽ ആണവോർജ സാദ്ധ്യതകൾ എന്നതായിരുന്നു സെമിനാർ വിഷയം.
കെ.എസ്.ഇ.ബി എൻജിനിയേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി.ഷാജ് കുമാർ അദ്ധ്യക്ഷനായി. പി.സി.വിഷ്ണുനാഥ് എം.എൽ.എ, കെ.എസ്.ഇ.ബി ഡയറക്ടർ പി.സുരേന്ദ്ര, പ്രൊഫ.അച്യുത്ശങ്കർ.എസ്.നായർ, കൂടംകുളം ആണവോർജ പദ്ധതി ഓഫിസർ ഇൻ ചാർജ് എ.വി. സതീഷ്, കെ.എസ്.ഇ.ബി ഡപ്യൂട്ടി ചീഫ് എൻജിനീയർ കെ. സുനിൽ, അസോസിയേഷൻ ജനറൽ സെക്രട്ടറി എം. മുഹമ്മദ് റാഫി, കൊല്ലം യൂണിറ്റ് ചെയർമാൻ എസ്. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |