കോഴിക്കോട്: 'നാടിന്റെ നന്മക്ക് നമ്മളൊന്നാകണം' എന്ന സന്ദേശവുമായി വെൽഫെയർ പാർട്ടി കോഴിക്കോട് കോർപ്പറേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന സാഹോദര്യ പദയാത്ര ചെറുവണ്ണൂർ മേഖലയിൽ പ്രസിഡന്റ് നിസാർ മീഞ്ചന്തയും കോഴിക്കോട് സൗത്ത് മേഖലയിൽ പ്രസിഡന്റ് ഇസ്മയിൽ പാലക്കണ്ടിയും നോർത്ത് മേഖലയിൽ പ്രസിഡന്റ് നിഹാസ് വി.പി യും നേതൃത്വം നൽകുമെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. നവം. 19 മുതൽ സംസ്ഥാന അദ്ധ്യക്ഷൻ റസാഖ് പാലേരി തിരുവനന്തപുരത്തുനിന്നാരംഭിച്ച പദയാത്രയുടെ ഭാഗമായാണ് കോർപ്പറേഷൻ കമ്മിറ്റി യാത്ര സംഘടിപ്പിക്കുന്നത്. 31ന് മുതലക്കുളം മൈതാനിയിൽ പദയാത്ര സമാപിക്കും. പ്രസിഡന്റ് എ.എ. ഖയ്യൂം അദ്ധ്യ ക്ഷത വഹിച്ചു. സജീർ നടക്കാവ്, ഇസ്മയിൽ പാലക്കണ്ടി, നിഹാസ് നടക്കാവ്, നിസാർ മിഞ്ചന്ത, സമീർ മീഞ്ചന്ത, സുഫീറ എരമംഗലം, ബൽക്കീസ് പുതിയ പാലം , യൂസുഫ് മൂഴിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |