കൊച്ചി: ലഹരിവിരുദ്ധ സന്ദേശവുമായി ജൂനിയർ ചേംബർ ഇന്റർനാഷണൽ (കൊച്ചി) നേതൃത്വത്തിൽ സംഘടിപ്പിച്ച 'ചാമ്പ്യൻസ് ഗാംബിറ്റ് 2025 ' അഖില കേരള ജൂനിയർ ചെസ് ടൂർണമെന്റ് മാമംഗലം എസ്.എൻ.ഡി.പി. ഹാളിൽ ഹൈബി ഈഡൻ എം.പി, ജപ്പാൻ ബാലതാരം ഡയ്ഗൻ കോമോറിയുമായി ആദ്യ കരുക്കൾ നീക്കി ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ പ്രസിഡന്റ് ഷോൺ ജോർജ് ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സി.ഉണ്ണികൃഷ്ണൻ, കെ.എ.യൂനസ്, ഡോ.ഷെബീർ.എസ്.ഇക്ബാൽ, ഡോ.എ.പി.ധന്യ, കെ.എം.താഹിർ തുടങ്ങിയവർ സംസാരിച്ചു. അണ്ടർ 8, 11, 15 വിഭാഗങ്ങളിലായി 300 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |