തിരുവനന്തപുരം: ലഹരിക്കെതിരെ ഭിന്നശേഷി കുട്ടികൾ സെക്രട്ടേറിയറ്റിന് മുന്നിൽ അവതരിപ്പിച്ച 'അരുതേ ലഹരി' എന്ന തെരുവ് നാടകം ശ്രദ്ധേയമായി. കുട്ടികളെ ലഹരിമാഫിയ വലയിലാക്കുന്നതും ലഹരിക്കായി വീട്ടിൽ നിന്ന് പണം മോഷ്ടിക്കുന്നതും ഒടുവിൽ പൊലീസ് അവരെ ലഹരിമുക്തി കേന്ദ്രങ്ങളിലേക്ക് അയയ്ക്കുന്നതുമാണ് തെരുവുനാടകത്തിലൂടെ കുട്ടികൾ അവതരിപ്പിച്ചത്.
സമഗ്രശിക്ഷാ കേരളം സൗത്ത് യു.ആർ.സിയുടെ ആഭിമുഖ്യത്തിലാണ് തെരുവ് നാടകം സംഘടിപ്പിച്ചത്. ഗിരിനന്ദ്, അപ്പുക്കുട്ടൻ, പ്രണവ്, ദുർഗപ്രിയ, നന്ദിത, അക്ഷയ്, അർജുൻ, വൈഗ,അന്നപൂർണ എന്നിവരാണ് നാടകത്തിൽ അഭിനയിച്ചത്. യു.ആർ.സി സൗത്തിന്റെ പരിധിയിൽ വരുന്ന പൊതുവിദ്യാലയങ്ങളിലെ ഒൻപത് മുതൽ പന്ത്രണ്ടു വരെ ക്ളാസുകളിലെ വിദ്യാർത്ഥികളാണ് ഇവർ. എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ ബി. ശ്രീകുമാരൻ
ഉദ്ഘാടനം ചെയ്തു. കന്റോൺമെന്റ് എസ്.ഐ അജിത് മുഖ്യപ്രഭാഷണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |