കായംകുളം: കുന്നത്താലുംമൂട്ടിലെ ബിവറേജസ് ഔട്ട്ലെറ്റിൽ കയറി ജീവനക്കാരനെ അസഭ്യം പറയുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കീരിക്കാട് വില്ലേജിൽ മലമേൽഭാഗം മുറിയിൽ കളക്കാട്ട് വീട്ടിൽ റിയാസാണ് (36) പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മദ്യം വാങ്ങാനെത്തിയ റിയാസിനോട് ക്യൂ നിൽക്കാൻ കൗണ്ടറിലെ ജീവനക്കാരൻ പറഞ്ഞതിലുള്ള വൈരാഗ്യമാണ് മർദ്ദനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കായംകുളം ഡിവൈ.എസ്.പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ സി.ഐ അരുൺ ഷാ, എസ്.ഐ രതീഷ് ബാബു, എ.എസ്.ഐ സജീവ് കുമാർ, ഉദ്യോഗസ്ഥരായ അഖിൽ എസ്. ആനന്ദ്, സോനുജിത്ത്, പദ്മദേവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |