മുടപുരം :ഡി.സുചിത്രൻ ചിറയിൻകീഴ് എഴുതിയ 'വീടും വിദ്യാലയങ്ങളും പറയുന്നത് ' എന്ന നോവൽ സാഹിത്യകാരൻ ചിറയിൻകീഴ് സലാം,എഴുത്തുകാരൻ രാമചന്ദ്രൻ കരാവാരത്തിനു നൽകി പ്രകാശനം ചെയ്തു.കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവ .ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന സമ്മേളനം ജില്ലാ പഞ്ചാ അംഗം ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു.ഷൗക്കി അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.മണികണ്ഠൻ ,ഗ്രാമ പഞ്ചായത്ത് മെമ്പർ മനോന്മണി ,അഡ്വ,ഗോപിനാഥൻ ,ഡോ .രതീഷ്,,അൻസാരി ,ഗിരിജ എന്നിവർ സംസാരിച്ചു.നോവലിസ്റ്റ് ഡി.സുചിത്രൻ മറുപടി പ്രസംഗം നടത്തി. ജെ.ശശി സ്വാഗതവും എസ്. അനന്ത ലക്ഷ്മി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |