വടക്കഞ്ചേരി: മയക്കുമരുന്ന് വ്യാപനത്തിനെതിരെ നടക്കുന്ന ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായിപാലക്കാട് ജില്ലാ പൊലീസ് ലഹരി വിരുദ്ധ സ്‌ക്വാഡും, വടക്കഞ്ചേരി പൊലീസും നടത്തിയ പരിശോധനയിൽ വടക്കഞ്ചേരി ടൗണിൽ ശ്രീരാമ പാർക്കിനു മുൻവശം വെച്ച് വില്പനക്കായി എത്തിച്ച 3.008 ഗ്രാം എം.ഡി.എം.എയുമായി മുഹമ്മദ് ഷാഹിദ് ഖലീൽ (23) പിടിയിലായി.
മുടപ്പല്ലൂർ കിഴക്കഞ്ചേരി പ്രദേശത്തെ പ്രധാന ലഹരിവിൽപനക്കാരനായ പ്രതി കുറച്ചു ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്നു. പ്രതിയുടെ മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ചും വടക്കഞ്ചേരി പ്രദേശത്തെ പ്രതിയുൾപ്പെടുന്ന മയക്കുമരുന്ന് സംഘത്തെക്കുറിച്ചും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാറിന്റെ നിർദ്ദേശപ്രകാരം ആലത്തൂർ ഡിവൈ.എസ്.പി മുരളീധരൻ, പാലക്കാട് നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി അബ്ദുൾ മുനീർ എന്നിവരുടെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ കെ.പി.ബെന്നി, സബ്ബ് ഇൻസ്‌പെക്ടർമാരായ സി.ബി.മധു, എസ്.ഉമ്മർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |