പുത്തൂർ: സംസ്ഥാന സർക്കാരിന്റെ ഭാഗ്യധാര ലോട്ടറി ടിക്കറ്റിന്റെ ഒന്നാം സമ്മാനം പൂത്തൂരിന്. പുത്തൂർ ആശരഴികത്ത് ഷെബിൻ ഭവനിൽ ബേബിക്കുട്ടിയെടുത്ത ബി.ഡി 500505 എന്ന നമ്പരിനാണ് ഒരു കോടിയുടെ സമ്മാനം ലഭിച്ചത്. പുത്തൂർ ചന്തമുക്കിൽ ആറ്റുവാശേരി സ്വദേശി മധുസൂദനൻ പിള്ള നടത്തുന്ന ശ്രീമൂകാബിംക ലക്കി സെന്ററിൽ നിന്ന് ചെറുകിട ലോട്ടറിക്കാരനായ പാങ്ങോട് സ്വദേശി പ്രവീത്കുമാറിന്റെ കൈയിൽ നിന്നാണ് ടിക്കറ്റെടുത്തത്.
സ്ഥിരമായി ലോട്ടറിയെടുക്കുന്ന വ്യക്തിയാണ് ബേബിക്കുട്ടി. മുമ്പ് ചെറിയ സമ്മാനങ്ങളൊക്കെ ലഭിച്ചിട്ടുണ്ട്. ചെറിയ കടങ്ങളൊക്കെയുള്ളത് വീട്ടണമെന്നാണ് ആഗ്രഹം. ഭാര്യ: മോനി ബേബി. മക്കൾ: ഷെബിൻ (വൈദിക വിദ്യാർത്ഥി), നിഷ ബേബി. മരുമകൻ: ബിപിൻ. പതിനേഴ് വർഷത്തിനുള്ളിൽ പതിനേഴാം തവണയാണ് പൂത്തൂരിൽ ലോട്ടറിക്ക് ഒന്നാം സമ്മാനം ലഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |