തിരുവനന്തപുരം: നഗരങ്ങളിലെ പാർക്കുകളിൽ മിനി അമിനിറ്റി സെന്റർ രൂപകല്പനക്കായി ടൂറിസം വകുപ്പുമായി സഹകരിച്ച് കേരള സ്റ്റാർട്ടപ്പ് മിഷൻ അപേക്ഷകൾ ക്ഷണിച്ചു. ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഒഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്റ്റാർട്ടപ്പുകൾക്ക് അപേക്ഷിക്കാം. സുസ്ഥിരമായ വസ്തുക്കളുടെ തിരഞ്ഞെടുപ്പ്, ചിലവ് എസ്റ്റിമേറ്റ്, സാങ്കേതികത, മാലിന്യ സംസ്‌കരണം തുടങ്ങിയവ അപേക്ഷയിൽ ഉൾപ്പെടുത്തണം. ഈ വർഷം ആദ്യം ടൂറിസം വകുപ്പ് കെ.എസ്.യു.എമ്മുമായി ധാരണാപത്രം ഒപ്പുവച്ചിരുന്നു. ടൂറിസം സാദ്ധ്യതകളുടെ നൂതന സാങ്കേതിക പരിഹാരങ്ങൾ പ്രയോജനപ്പെടുത്താൻ പങ്കാളിത്തം ലക്ഷ്യമിടുന്നു. ടോയ്ലറ്റ് ബ്ലോക്ക്, കുടിവെള്ളം, ബേബി കെയർ-നഴ്സിംഗ് സ്റ്റേഷൻ, പ്രഥമശുശ്രൂഷാ സംവിധാനം, ഡിജിറ്റൽ ഇൻഫർമേഷൻ കീയോസ്‌ക്, റീട്ടെയിൽ ആൻഡ് സുവനീർ കൗണ്ടർ, മാലിന്യ സംസ്‌കരണം, സുരക്ഷ, പരിസ്ഥിതി സൗഹൃദ ഡിസൈൻ, മിനികഫേ, ഫുഡ് വെൻഡിംഗ് മെഷീനുകൾ, പരസ്യ ഡിസ്‌പ്ലേ ബോർഡുകൾ എന്നിവ മിനി അമിനിറ്റി സെന്ററിലുണ്ടായിരിക്കണം. ഭിന്നശേഷിക്കാരെ ഉൾക്കൊള്ളൽ, ശുചിത്വ പരിപാലനം, തത്സമയ അറ്റകുറ്റപ്പണി മുന്നറിയിപ്പുകൾ എന്നിവയും പരിഗണക്കേണ്ടതുണ്ട്.
അപേക്ഷിക്കാനുള്ള അവസാന തീയതി 20 വരെ. വിവരങ്ങൾക്ക്: https://ksum.in/Design_challenge
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |