മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചട്ടിപ്പറമ്പിൽ സ്ഥാപിച്ച റിഹാബിലിറ്റേഷൻ സെന്റർ പ്രവർത്തനം തുടങ്ങി. അപകടങ്ങളിൽപെട്ടും സ്‌ട്രോക്ക് ബാധിച്ചും ശരീരം തളർന്ന് കിടപ്പിലായി പോകുന്നവർക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിനു വേണ്ടി ചികിത്സ നൽകുന്നതിന് വേണ്ടി സ്ഥാപിതമായതാണ് റിഹാബിലിറ്റേഷൻ സെന്റർ. രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ സെന്റിൽ സേവനം ലഭ്യമാവും.
ആദ്യമായെത്തിയ രോഗിയുടെ പേർ രജിസ്റ്റർ ചെയ്തു ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ.റഫീഖ സെന്ററിന്റെ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. കുറുവ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീറ മോൾ, ജില്ലാ പഞ്ചായത്ത് മെമ്പർ ടി.പി. ഹാരിസ്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ഉമ്മർ അറക്കൽ, സെക്രട്ടരി എസ്.ബിജു, തോരപ്പ മുസ്തഫ,ചെമ്പകശ്ശേരി ഉമ്മർ ഹാജി, സലാം പാലത്തിങ്ങൽ,കെ പി കുഞ്ഞിമുഹമ്മദ്, ഒ.പി ഹമീദ് പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |