കോട്ടയം : സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'വിജ്ഞാന കേരളം' ജനകീയ തൊഴിൽദായക പരിപാടിയുടെ ഭാഗമായ ജില്ലാ കൗൺസിൽ രൂപീകരണ യോഗം 8 ന് രാവിലെ 10 ന് ജില്ലാ ആസൂത്രണസമിതി മന്ദിരത്തിലെ കോൺഫറൻസ് ഹാളിൽ നടക്കും. മന്ത്രി വി.എൻ വാസവൻ, ജില്ലയിലെ എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് ഭാരവാഹികൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, നഗരസഭ അദ്ധ്യക്ഷന്മാർ, പഞ്ചായത്ത് അസോസിയേഷൻ ഭാരവാഹികൾ, തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ തൊഴിൽരഹിതർക്ക് യുക്തമായ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനും യുവജനങ്ങളെ തൊഴിൽ സജ്ജരാക്കുന്നതിന് ആവശ്യമായ നൈപുണ്യപരിശീലനം നൽകുകയാണ് ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |